തിരുവനന്തപുരം: കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ ആരംഭിച്ച വാർ റൂം 24 മണിക്കൂറും പ്രവ൪ത്തിക്കും. മൂന്നു ഷിഫ്റ്റുകളിലായാണു പ്രവർത്തനം. ഒരേസമയം രണ്ട് ഐഎഎസുകാ൪ മേൽനോട്ട ചുമതല വഹിക്കുമെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഐഎഎസുകാരായ ഡോ.എ. കൗശിഗൻ, ഡോ.എസ്. കാർത്തികേയൻ, വി.ആർ. പ്രേംകുമാർ, ജെറോമിക് ജോർജ് എന്നിവർക്ക് കൂടി വാർറൂമിന്റെ മേൽനോട്ട ചുമതലകൾ നൽകി.
ഇതിനു പുറമേ, സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ തടസമില്ലാതെ എത്തുന്നുവെന്ന് വിലയിരുത്തി ഉറപ്പാക്കാനുള്ള ചുമതല ഐഎഎസ് ഉദ്യോഗസ്ഥയായ ജോഷി മൃണ്മയി ശശാങ്കിനു നൽകി. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ച് ദൈനംദിന റിപ്പോർട്ട് ലഭ്യമാക്കൽ, റേഷൻ പൊതുവിതരണവുമായി ബന്ധപ്പെട്ടുയർന്നു വരുന്ന പരാതികൾ തീർപ്പാക്കൽ എന്നിവയുടെ ചുമതല നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിക്ക് നൽകി.
സെക്രട്ടേറിയറ്റിലെ കോവിഡ് വാർ റൂം 24 മണിക്കൂറും പ്രവ൪ത്തിക്കും
01:03 AM Apr 04, 2020 | Deepika.com