നെടുമ്പാശേരി: കോവിഡിനെത്തുടർന്നു സംസ്ഥാനത്തു കുടുങ്ങിയ 53 ഒമാൻ പൗരന്മാരിൽ 46 പേർ നാട്ടിലേക്കു തിരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ഒമാൻ എയർ വിമാനത്തിലാണ് ഇവർ പോയത്. ഒമാൻ എംബസി ഇടപെട്ടതിനെത്തുടർന്നായിരുന്നു മടക്കയാത്ര.
ബാക്കി ഏഴു പേരെ വിവിധ സുരക്ഷാകാരണങ്ങളാൽ ആശുപത്രികളിലേക്കു മാറ്റി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങിൽ ആയുർവേദ ചികിത്സയ്ക്കും മറ്റുമായി എത്തിയവരായിരുന്നു ഒമാൻ പൗരന്മാർ. ഇന്ത്യയിൽ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിൽ എത്തിക്കാനായി എയർ ഇന്ത്യയുടെ വിമാനം ഇന്നു കൊച്ചിയിൽനിന്നു പുറപ്പെടും.
46 ഒമാൻ പൗരന്മാർ നാട്ടിലേക്കു മടങ്ങി
01:03 AM Apr 04, 2020 | Deepika.com