കൊല്ലം: കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്ര നടത്തിയ ക്വാറന്റൈൻ ലംഘനത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. ഗൺമാൻ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെ സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണനും ഡ്രൈവർ സന്തോഷിനെ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറുമാണ് സസ്പെന്ഡ് ചെയ്തത്. സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എസിപി ജോർജ് കോശിയെ ചുമതലപ്പെടുത്തി.
സിംഗപ്പൂർ, മലേഷ്യ സന്ദർശനം കഴിഞ്ഞ് കഴിഞ്ഞ മാസം 18-നാണ് അനുപം മിശ്ര കൊല്ലത്ത് എത്തിയത്. തുടർന്നു മൂന്നു പേരോടും ഗൃഹനിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയായിരുന്നു. ഇതു ലംഘിച്ച് രഹസ്യമായി നാട്ടിൽ പോയ സബ് കളക്ടർക്കെതിരെ പോലീസ് കേസെടുക്കുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തു. വീട്ടിൽ കഴിയണമെന്ന നിർദേശം ലംഘിച്ചത് ബോധ്യപ്പെട്ടതിനാലാണു ഗൺമാനെയും ഡ്രൈവറെയും സസ്പെന്ഡ് ചെയ്തത്.
കൊല്ലം സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ
12:44 AM Apr 04, 2020 | Deepika.com