തിരുവനന്തപുരം: ശന്പളം പിടിച്ചെടുക്കുമെന്നൊക്കെ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറയുന്നതു ഭീഷണിയുടെ സ്വരത്തിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു കേരളമാണ്. ഗുണ്ടാപ്പിരിവു നടക്കില്ല. ഗുണ്ടാപ്പിരിവെന്നു പറഞ്ഞതു ഹൈക്കോടതിയാണ്. താനത് ആവർത്തിക്കുന്നു എന്നേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ചുമായി സഹകരിക്കുമെന്നു പറഞ്ഞപ്പോൾ മന്ത്രി തലയിൽ കയറുകയാണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നത്. അതു തന്ത്രമാണോ എന്നു സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
ധനമന്ത്രിക്കു ഭീഷണിയുടെ സ്വരം: ചെന്നിത്തല
12:30 AM Apr 04, 2020 | Deepika.com