തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക ലക്ഷ്യമാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ഇരുപത് കോടി രൂപ നൽകി.
വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശന്പളവിഹിതത്തിൽനിന്നുള്ള ആദ്യഗഡുവായ 20 കോടിയുടെ ചെക്ക് വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യമന്ത്രിക്ക് കൈമാറി. കോവിഡ് സുരക്ഷയ്ക്കായി നാലു ജില്ലകളിൽ പ്രത്യേകം ചികിത്സാകേന്ദ്രങ്ങൾ സജീകരിക്കുന്നതിനായി കെഎസ്ഇബി നേരത്തെ നൽകാൻ തീരുമാനിച്ച 50 കോടി രൂപയ്ക്കു പുറമേയാണിത്.
പ്രതിരോധ സാമൂഹിക പ്രതിബദ്ധതകളുമായി കെഎസ്ഇബിയും
12:30 AM Apr 04, 2020 | Deepika.com