മുൻ എംഎൽഎമാർ ഒരുമാസത്തെ പെൻഷൻ നൽകും
12:30 AM Apr 04, 2020 | Deepika.com
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻ എംഎൽഎമാർ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് കേരള സ്റ്റേറ്റ് ഫോർമർ എംഎൽഎ ഫോറം ചെയർമാൻ മുൻ സ്പീക്കർ എം. വിജയകുമാർ അറിയിച്ചു. അംഗങ്ങൾ നേരിട്ടായിരിക്കും നിധിയിലേക്കു തുക നൽകുക.