എടത്വ: കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മണിമല ആറ്റിൽ മുങ്ങി മരിച്ചു. തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകൻ ജെയ്സണ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തലവടി പുരയ്ക്കൽ കടവിനു സമീപം മണിമല ആറ്റിൽ വച്ചാണ് സംഭവം.
സുഹ്യത്തായ രോഹിത്തുമൊത്തു കുളിക്കാൻ എത്തിയതാണ്. ആറിനു കുറുകെ ഇരുവരും നീന്തിയെങ്കിലും ഇടയ്ക്ക് വച്ച് ജെയ്സന്റെ കാൽ കുഴഞ്ഞ് ആഴത്തിലേക്കു മുങ്ങുകയായിരുന്നു. രോഹിത്തിന്റെ നിലവിളി കേട്ട് സമീപവാസികൾ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരുവല്ലയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ തെരച്ചിലിലാണു മൃതദേഹം കരയ്ക്ക് എത്തിച്ചത്. മല്ലപ്പള്ളി മാർ ഇവാനിയേഴ്സ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ്. പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്മ: ജിഷ. ഏക സഹോദരൻ ജെസ്വിൻ.
കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
12:30 AM Apr 04, 2020 | Deepika.com