തിരുവനന്തപുരം: സാലറി ചലഞ്ച് വൈദ്യുതി ബോർഡ് ജീവനക്കാരുടെ മേൽ ഏകപക്ഷീയമായി അടിച്ചേല്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരള ഇലട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ -ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ.
സംഭാവനയെന്നാൽ സ്വമേധയാ നൽകുന്നതാണ്. അല്ലാതെ ബലമായി പിടിച്ചുവാങ്ങുന്നതല്ല. ബലമായി പിടിച്ചുവാങ്ങാനുള്ള ഏതൊരു നീക്കത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
സാലറി ചലഞ്ച് അടിച്ചേല്പിക്കാൻ അനുവദിക്കില്ല: ഐഎൻടിയുസി
12:20 AM Apr 04, 2020 | Deepika.com