തൃശൂർ: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപക തസ്തികകൾ വെട്ടിക്കുറച്ചുകൊണ്ട് ഏപ്രിൽ ഒന്നിനു സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നു കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ. എം. ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
ഈ ഉത്തരവുമൂലം എണ്ണൂറോളം പി ജി കോഴ്സുകളിലായി എയ്ഡഡ് കോളജുകളിൽമാത്രം രണ്ടായിരത്തോളം അധ്യാപക തസ്തികകൾ നഷ്ടപ്പെടും. സർക്കാർ കോളജുകളിലും സർവകലാശാലാ പഠന വകുപ്പുകളിലും നഷ്ടപ്പെടുന്ന തസ്തികകൾ ഇതിനു പുറമേയാണ്.
ഹൈക്കോടതി ഉത്തരവനുസരിച്ച് 2010 സെപ്റ്റംബർ 18 മുതൽ സംസ്ഥാനത്തു യുജിസി റഗുലേഷൻസ് നിലവിലിരിക്കെ ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിനു ന്യായീകരണമില്ല. സർക്കാർ ഉത്തരവ് സർവകലാശാലകളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റം കൂടിയാണ്: അവർ ചൂണ്ടിക്കാട്ടി.
അധ്യാപക തസ്തിക കുറച്ചത് പിൻവലിക്കണം: മാനേജ്മെന്റ് അസോ.
12:10 AM Apr 03, 2020 | Deepika.com