കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈൻ ചെയ്യുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്നു പി.ടി. തോമസ് എംഎല്‍എ.
മാര്‍ച്ച് 19 മുതല്‍ എയര്‍പോര്‍ട്ട് അടയ്ക്കുന്നത് വരെ ഡ്യൂട്ടി ചെയ്തവരെ ക്വാറന്റൈന് ചെയ്യാനുള്ള ഉത്തരവ് വന്നത് ഒരു ആരോഗ്യപ്രവര്ത്തകന് രോഗബാധ സ്ഥിരീകരിച്ചശേഷം മാത്രമാണ്.
ഇവരില്‍ പലരും ഇതിനകം ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള തങ്ങളുടെ മാതൃസ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ചില ഡോക്ടര്‍മാര്‍ ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന് പോലും നടത്തി. വിഷയത്തില്‍ വിശദമായ അന്വേഷണം വേണം.
കോവിഡുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പി.ടി. തോമസ് പറഞ്ഞു.
സര്‍ക്കാരിനു ഗുരുതര വീഴ്ച: പി.ടി. തോമസ്
12:10 AM Apr 03, 2020 | Deepika.com