വിദേശത്തുനിന്നു വന്നവർ 28 ദിവസം ഐസൊലേഷനിൽ കഴിയണം: മുഖ്യമന്ത്രി
12:10 AM Apr 03, 2020 | Deepika.com
തിരുവനന്തപുരം: മാർച്ച് അഞ്ചിനും 24നും ഇടയിൽ വിദേശത്തുനിന്നോ അന്യസംസ്ഥാനങ്ങളിൽനിന്നോ വന്നിട്ടുള്ളവർ നിർബന്ധമായും 28 ദിവസം ഐസൊലേഷൻ പാലിക്കണം. 60 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവരുമായി ഇത്തരത്തിലുള്ളവർ യാതൊരു തരത്തിലും ഇടപഴകരുത്- മുഖ്യമന്ത്രി പറഞ്ഞു.