കൊച്ചി: മദ്യാസക്തര്‍ക്കു ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയതതു സര്‍ക്കാരിന്റെ അധാര്‍മികവും അശാസ്ത്രീയവുമായ നയത്തിനുള്ള തിരച്ചടിയാണെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദിനും സെക്രട്ടറി അഡ്വ.ചാര്‍ളി പോളും ചൂണ്ടിക്കാട്ടി.
ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്കു ചികിത്സ അത്യാവശ്യമാണെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിനു വിരുദ്ധമായ നിലപാടാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. മദ്യത്തെ മരുന്നായി കുറിക്കാന്‍ കഴിയില്ലെന്ന ഡോക്ടര്‍മാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. മദ്യാസക്തരെ അതില്‍നിന്നു മുക്തരാക്കാനാവുന്ന നയങ്ങളും പരിപാടികളുമാണു സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
മദ്യനയത്തിനുള്ള തിരിച്ചടി: മദ്യവിരുദ്ധ ഏകോപന സമിതി
11:31 PM Apr 02, 2020 | Deepika.com