കൊച്ചി: ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികളുടെ കീഴിലുള്ള പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുഐ) ഗുണഭോക്താക്കള്‍ക്കു മൂന്നു മാസം സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്കുമെന്നു കേരള ലക്ഷദ്വീപ് എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോ ഓർഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന് അറിയിച്ചു.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണു സിലിണ്ടറുകള്‍ ലഭിക്കുക. എല്‍പിജി വിതരണരംഗത്തുള്ളവര്ക്കായി എണ്ണക്കമ്പനികള്‍ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ചു. ഈ ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചാല്‍ 5,00,000 രൂപ ജീവിത പങ്കാളിക്കോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ നല്‍കുമെന്നും വി.സി. അശോകന് അറിയിച്ചു.
പിഎംയുഐ ഗുണഭോക്താക്കള്‍ക്കു മൂന്നു മാസം സൗജന്യ സിലിണ്ടർ
11:31 PM Apr 02, 2020 | Deepika.com