തിരുവനന്തപുരം: 2020-21 വർഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ (കാസ്പ് ) പദ്ധതി ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവിലെ നിബന്ധനകളും വ്യവസ്ഥകളും പാക്കേജ് നിരക്കുകളും അനുസരിച്ചാണ് പദ്ധതി തുടരുകയെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതൽ മാർച്ച് വരെ 41.63 ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ അംഗമായിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായ അകെ കുടുംബങ്ങളിൽ 21.88 ലക്ഷം കുടുബങ്ങൾക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ പ്രീമിയം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി
11:31 PM Apr 02, 2020 | Deepika.com