ജനപ്രതിനിധികൾ ഒരു മാസത്തെ ഓണറേറിയം നൽകണമെന്ന്
11:25 PM Apr 02, 2020 | Deepika.com
തിരുവനന്തപുരം: തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു തദ്ദേശ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ. കോവിഡ്- 19 പ്രതിസന്ധി തരണം ചെയ്യാന്‍ വലിയ തോതില്‍ സാമ്പത്തികം ആവശ്യമായിവരും എന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം സംഭാവനയായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.