വാട്ടര്‍ ബിൽ ഓണ്‍ലൈൻ അടയ്ക്കാം
11:25 PM Apr 02, 2020 | Deepika.com
കൊച്ചി: കേരള വാട്ടര്‍ അഥോറിറ്റി ഉപഭോക്താക്കള്‍ക്കു വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം പിന്തുണയ്ക്കുന്ന മറ്റു യുപിഐ/ബാങ്കിംഗ് ആപ്പുകള്‍ വഴിയോ ഉപഭോക്താക്കള്‍ക്കു വേഗത്തില്‍ പണമടയ്ക്കാം. കേരള വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, ഡിടിഎച്ച്, ബ്രോഡ് ബാന്‍ഡ്, ഫോണ്‍ ബില്ലുകളും ഇതുപോലെ അടയ്ക്കാം. നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ബില്‍ പേയ്മെന്റ് സംവിധാനമായ ബിബിപിഎസ് വഴിയാണ് ഫെഡറല്‍ ബാങ്ക് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.