മിൽമയുടെ 50,000 ലിറ്റർ പാൽ തമിഴ്നാട് പാൽപ്പൊടിയാക്കും
01:11 AM Apr 02, 2020 | Deepika.com
തിരുവനന്തപുരം: മിൽമ സംഭരിക്കുന്ന 50,000 ലിറ്റർ പാൽ പ്രതിദിനം തമിഴ്നാട് ഈറോഡിലെ ഫാക്ടറിയിൽ പാൽപ്പൊടിയായി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മിൽമ സംഭരിക്കുന്ന പാൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി. തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഈറോഡിലെ ഫാക്ടറിയിൽ പാൽപ്പൊടിയാക്കി മാറ്റാനുള്ള സൗകര്യം ഒരുക്കാമെന്നറിയിച്ചത്.