തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനോട് അനുബന്ധിച്ച് ഇതുവരെ 22,338 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇനി കൂടുതൽ കർശന നപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി എപിഡെമിക് ആക്ട് പ്രകാരം കേസ് എടുക്കുന്നതിനാണ് ആലോചന. ഇതുവരെ സംസ്ഥാനത്ത് 2155 പേരെയാണ് അറസ്റ്റ് ചെയ്തത്. ഒപ്പം 12,783 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
പോലീസ് പരിശോധന കർശനമാക്കിയതോടെ ഇന്നലെ സംസ്ഥാനത്ത് 1733 കേസുകൾ രജിസ്റ്റർ ചെയ്തു. 1729 പേരെ അറസ്റ്റ് ചെയ്യുകയും 1237 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ ലംഘിച്ചാൽ എപിഡെമിക് ആക്ട് അനുസരിച്ച് നടപടി: മുഖ്യമന്ത്രി
12:34 AM Apr 02, 2020 | Deepika.com