തിരുവനന്തപുരം: പല കാർഷിക ഉത്പന്നങ്ങളും വിളവെടുപ്പിന്റെ സമയമായതിനാൽ അതിവു വേണ്ട ക്രമീകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കാർഷികോത്പന്നങ്ങൾ സമാഹരിക്കുന്നതിനു കേന്ദ്രസർക്കാരും നിർദേശങ്ങൾ നല്കിയിട്ടുണ്ട്. കുരുമുളകു പോലുള്ള വിളകൾ എടുക്കേണ്ട സമയമാണിത്. കർഷകർതന്നെ ആ വിളവുകൾ എടുത്തു സൂക്ഷിക്കണം. ഏലത്തിനു കീടനാശിനികൾ അടിക്കാനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കാർഷിക വിളവെടുപ്പിനു തദ്ദേശ സ്ഥാപനങ്ങൾ നടപടി കൈക്കൊള്ളണം
12:19 AM Apr 02, 2020 | Deepika.com