തിരുവനന്തപുരം: ചെറുകിട- നാമമാത്ര കർഷകർക്ക് ഈമാസം വരെയുള്ള പെൻഷൻ തുക പൂർണമായും ഈ മാസം വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഈമാസംവരെ 222. 58 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിൽ 56 കോടി രൂപ ഈ-പേയ്മെന്റ് സംവിധാനത്തിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നൽകി കഴിഞ്ഞു. ബാക്കി ഈമാസം തന്നെ അക്കൗണ്ടിലേക്ക് നൽകും.
സംസ്ഥാനത്തെ 26 .8 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരമുള്ള 491.25 കോടി രൂപയും ഈയാഴ്ച തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
കർഷക പെൻഷൻ കുടിശിക 222 കോടി രൂപ ഈ മാസം വിതരണം ചെയ്യും
11:39 PM Apr 01, 2020 | Deepika.com