മൂലമറ്റം: മൂലമറ്റം സെന്റ് ജോസഫ്സ് കോളജിന്റെ പത്താമത്തെ പ്രിൻസിപ്പലായി ഡോ. എബി പി. കോശി ഇന്നു ചുമതലയേൽക്കും. 1993 മുതൽ കോളജ് കെമിസ്ട്രി വിഭാഗം അധ്യാപകനും കഴിഞ്ഞ ഒരു വർഷമായി പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് വിഭാഗം തലവനുമാണ്. കെമിസ്ട്രിയിൽ റിസർച്ച് ഗൈഡ് കൂടിയായ ഇദ്ദേഹം എം.ജി യൂണിവേഴ്സിറ്റി കെമിസ്ട്രി പരീക്ഷകളുടെ ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നുണ്ട്.
പിഎച്ച്ഡി നേടിയ ഡോ. എബി കേരള ശാസ്ത്ര കൗണ്‍സിൽ നൽകുന്ന യുവ ശാസ്ത്രജ്ഞനുള്ള അവാർഡിനും അർഹനായിട്ടുണ്ട്.നിരവധി ദേശീയ - അന്തർദേശിയ കോണ്‍ഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മുപ്പതിലധികം അന്തർദേശീയ സയൻസ് പേപ്പറുകളുടെ രചയിതാവും ജോസഫൈൻ റിസർച്ചർ ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററുമാണ്. ചെങ്ങന്നൂർ പുത്തൻകാവ് പാങ്കാവിൽ കുടുംബാംഗമാണ് ഡോ. എബി പി.കോശി. ഭാര്യ ബിജി ഐസക് ആറന്മുള കാനറ ബാങ്ക് ഉദ്യോഗസ്ഥയാണ്.
ഡോ. എബി പി. കോശി മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ
12:39 AM Apr 01, 2020 | Deepika.com