തിരുവനന്തപുരം: ഏപ്രിൽ ഫൂൾ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകൾ നിർമിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇത്തരം സന്ദേശങ്ങൾ നിർമിക്കുന്നവരെയും ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികൾ കൈക്കൊള്ളും. ഇത്തരം സന്ദേശങ്ങൾ തയാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, വിവിധ ജില്ലകളിലെ സൈബർ സെല്ലുകൾ എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ ഫൂളിന്റെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചാൽ അറസ്റ്റ്
12:30 AM Apr 01, 2020 | Deepika.com