തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. ഇപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വീടുകളില്‍ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്ഷന് അനുവദിക്കുകയാണ്. രണ്ട് പ്രത്യേകതകളുണ്ട്. ഏപ്രില്‍ മാസത്തെ പെന്ഷന് അഡ്വാന്‍സായി നല്‍കുകയാണ്. ഈ പെന്‍ഷനാകട്ടെ 1200 അല്ല 1300 രൂപയാണെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്തുവെങ്കിലും വിവാഹം / പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്ഷന് കുടിശിക നല്‍കുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണ്‍ മാസത്തിനുള്ളില്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിക്കുന്നത്.
ഇതില്‍ 1350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രില്‍ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുള്ളൂ. എന്നാല്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണം ഏപ്രില്‍ ആദ്യവാരം തന്നെ തുടങ്ങും.കര്‍ഷകത്തൊഴിലാളി പെന്ഷന്, വയോജന പെന്ഷന്, വികലാംഗ പെന്ഷന്, വിധവാ പെന്ഷന്, അവിവാഹിതര്‍ക്കുള്ള പെന്ഷന് എന്നിങ്ങനെ അഞ്ച് സ്കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കും.
അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍കൂടി വിതരണം ചെയ്യും
12:12 AM Apr 01, 2020 | Deepika.com