കോട്ടയം: ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടച്ച സാഹചര്യത്തിൽ അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. മദ്യാസക്തി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതിനുള്ള ചികിത്സയാണ് നൽകേണ്ടത്.
ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മദ്യം നൽകാനുള്ള തീരുമാനം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് സംസ്ഥാനപ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു. സർക്കാർ ഈ തീരുമാനത്തിൽനിന്നും പിന്മാറണമെന്നും ആത്മഹത്യകൾ തടയുന്നതിനായി ഡി അഡിക്ഷൻ സെന്ററുകളും കൗണ്‍സലിംഗ് സെന്ററുകളും കൂടുതലായി തുടങ്ങണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പട്ടു.
മദ്യ കുറിപ്പടി തീരുമാനം അപലപനീയം: കെസിവൈഎം
12:12 AM Apr 01, 2020 | Deepika.com