കുസാറ്റിനു ചാന്‍സലേഴ്സ് പുരസ്കാരം
12:12 AM Apr 01, 2020 | Deepika.com
കളമശേരി: സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കായി ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചാന്‍സലേഴ്സ് പുരസ്കാരത്തിന് 2018-19 അധ്യയന വര്‍ഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യെ തെരെഞ്ഞെടുത്തു. രണ്ടാം തവണയാണ് കുസാറ്റിന് ഈ പുരസ്കാരം ലഭിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണിതെന്നും ഈ നേട്ടം ദേശീയതലത്തിലെ മികച്ച 10 സര്‍വകലാശാലകളുടെ പട്ടികയില്‍ കുസാറ്റിനെ എത്തിക്കാനുള്ള പ്രയത്നത്തിനു ഊര്‍ജം പകരുന്നതാണെന്നും വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് പറഞ്ഞു.