അ​സം​ഘ​ടി​ത മേ​ഖ​ല​: ജീ​വ​നാം​ശം ന​ല്‍​ക​ണ​മെ​ന്നു കെ​എ​ല്‍​സി​എ

12:20 AM Mar 31, 2020 | Deepika.com
കൊച്ചി: കോ​​​വി​​​ഡ്-19​​ന്‍റെ ​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് ജീ​​​വ​​​നാം​​​ശ പാ​​​ക്കേ​​​ജു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​എ​​​ല്‍​സി​​​എ. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത, ചെ​​​റു​​​കി​​​ട മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ല്‍ സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും മ​​​ത്സ്യ​​​ത്തി​​​നു ന്യാ​​​യ​​​വി​​​ല ല​​​ഭ്യ​​​മാ​​​ക്കാ​​​നും മ​​​ത്സ്യ​​​ഫെ​​​ഡും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പും അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ള്ള​​​ണം.

ഫി​​​ഷ് ലാ​​​ന്‍​ഡിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ ആ​​​ള്‍​ക്കൂ​​​ട്ടം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഓ​​​രോ ദി​​​വ​​​സ​​​ത്തെ​​യും മ​​​ത്സ്യ​​​ത്തി​​​നു മ​​​ത്സ്യ​​​ഫെ​​​ഡ് ത​​​റ​​​വി​​​ല നി​​​ശ്ച​​​യി​​​ച്ചു അ​​​ത​​​നു​​​സ​​​രി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം. ഓ​​​രോ വ​​​ള്ള​​​ത്തി​​​ലെ​​​യും മ​​​ത്സ്യം അ​​​താ​​​തു വ​​​ള്ള​​​ത്തി​​​ല്‍ വ​​​ച്ചു​​​ത​​​ന്നെ വി​​​ല്‍​പ​​​ന ന​​​ട​​​ത്താ​​​ന്‍ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്ക​​​ണം. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍​ക്കു ബു​​​ദ്ധി​​​മു​​​ട്ട​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കാ​​​ല​​​ത്ത്, പോ​​​ഷ​​​ക​​​സ​​​മൃ​​​ദ്ധ​​​മാ​​​യ മീ​​​ന്‍ ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഇ​​​തു​​​പ​​​ക​​​രി​​​ക്കും.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച പാ​​​ക്കേ​​​ജി​​​ല്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യ ന​​​ട​​​പ​​​ടി തി​​​രു​​​ത്ത​​​ണം. ക​​​ര്‍​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ആ​​​നു​​​കൂ​​​ല്യം മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​നും ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കു ജീ​​​വ​​​നാം​​​ശ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യ​​​താ​​​യും കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.