കിഴക്കമ്പലം: എരപ്പുംപാറയിൽ ദാറുസലാം മസ്ജിദ് തുറന്നു മഗരിബ് നിസ്കാരത്തിന് അനുമതി നല്കിയ പള്ളിക്കമ്മിറ്റി സെക്രട്ടറിക്കെതിരേ കുന്നത്തുനാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് സർക്കാർ നിർദേശം ലംഘിച്ച് മസ്ജിദ് തുറന്ന് പ്രാർഥനയ്ക്ക് അനുമതി നല്കിയത്. എരപ്പുംപാറ ഇടശേരിക്കുടി അനീഷിനെ (39) യാണ് അറസ്റ്റു ചെയ്തത്.
മസ്ജിദ് തുറന്നു കിടക്കുന്നതു കണ്ടു പോലീസെത്തി പരിശോധിക്കുകയായിരുന്നു. ഈസമയം നിയന്ത്രണം ലംഘിച്ച് അഞ്ചു പേർ മസ്ജിദിലെത്തിയിരുന്നു. ഇമാം ഒഴികെ മറ്റാരും എത്തരുതെന്നാണ് നിർദേശം. സർക്കാർ പുറത്തിറക്കിയ ദുരന്തനിവാരണ വിജ്ഞാപനമനുസരിച്ചാണ് കേസെടുത്തതെന്ന് സിഐ വി.ടി. ഷാജൻ പറഞ്ഞു.
മസ്ജിദ് തുറന്നു; സെക്രട്ടറി അറസ്റ്റിൽ
12:20 AM Mar 31, 2020 | Deepika.com