പാലാ: ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ടെലി മെഡിസിൻ, ടെലി ഫാർമസി സൗകര്യങ്ങൾ ആരംഭിച്ചു. ആശുപത്രിയിൽ എത്താൻ സാധിക്കാത്തവർക്കു ടെലി മെഡിസിൻ വഴി രോഗ വിവരം ഡോക്ടറെ അറിയിച്ചു പരിഹാരമാർഗം തേടാം. ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കു മരുന്നു വീട്ടിൽ എത്തിച്ചു കൊടുക്കുന്ന ടെലിഫാർമസി സൗകര്യവും ആരംഭിച്ചു. ഈ സേവനം ലഭിക്കാനായി, പ്രിസ്ക്രിപ്ഷൻ വാട്ട്സ് ആപ് വഴി അയച്ചുകൊടുത്താൽ മതിയാകും.
ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, എൻഡോക്രിനോളജി, മെഡിക്കൽ ഗാസ്ട്രോഎൻട്രോളജി, യൂറോളജി, ഓർത്തോപീഡിക്സ്, നെഫ്രോളജി, പൾമനോളജി, ഡെർമറ്റോളജി, സൈക്ക്യാട്രി, ഇൻഫക്ഷൻ കണ്ട്രോൾ, പാലിയേറ്റീവ് കെയർ, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ ടെലി മെഡിസിൻ സേവനം ലഭ്യമാണ്.
മാർ സ്ലീവാ മെഡിസിറ്റിയിൽ നിലവിൽ ചകിത്സയിൽ കഴിയുന്നവർക്കു സേവനം പ്രയോജനപ്പെടുത്താം.
ടെലിമെഡിസിനായി 04822 266814/815 എന്ന നന്പറിൽ വിളിക്കുക. ടെലി ഫാർമസി വഴി വീടുകളിൽ മരുന്ന് എത്തിക്കാനായി 8606966534 എന്ന വാട്സ് ആപ് നന്പരിൽ പ്രിസ്ക്രിപ്ഷൻ അയച്ചുകൊടുക്കുക. ടെലിമെഡിസിനു തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയും ടെലി ഫാർമസി രാവിലെ പത്തു മുതൽ വൈകുനേരം നാലു വരെ ഉണ്ടായിരിക്കും.
മാർ സ്ലീവാ മെഡിസിറ്റിയിൽ ടെലി മെഡിസിൻ
11:48 PM Mar 30, 2020 | Deepika.com