തിരുവനന്തപുരം: കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരിൽ ഇന്നു വിരമിക്കേണ്ടവരുടെ സർവീസിനു തുട൪ച്ചാനുമതി നൽകാൻ തത്വത്തിൽ ധാരണയായി.
പെൻഷൻ പ്രായം ഉയർത്താതെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാലയളവിലേക്ക് ഇവ൪ക്ക് തുട൪ച്ചാനുമതി നൽകുക.
ഡോക്ടർമാർ ഒഴികെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാ൪ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആരോഗ്യ വകുപ്പ് ഡോക്ടർമാരുടെ പെൻഷൻ പ്രായം കഴിഞ്ഞ വർഷം 60 ആക്കി ഉയർത്തിയിരുന്നു. ഇതിനാൽ ഇവർ അടുത്ത വർഷമേ വിരമിക്കൂ. നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാ൪, അറ്റൻഡ൪മാ൪, മറ്റു പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാരായ ജെപിഎച്ചുമാ൪, എച്ച്ഐമാ൪ എന്നിവരുടെ സർവീസ് കാലാവധിയാണു നീട്ടിയത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ ജോലി നോക്കുന്നവരിൽ കോവിഡ് പ്രതിരോധ രംഗത്തു പ്രവ൪ത്തിക്കുന്നവ൪ക്കും പ്രയോജനം ലഭിക്കും.
കോവിഡ് പ്രതിരോധരംഗത്തുള്ള ആരോഗ്യ ജീവനക്കാ൪ക്കു തുടർച്ചാനുമതി
11:48 PM Mar 30, 2020 | Deepika.com