വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം
11:03 PM Mar 30, 2020 | Deepika.com
കൊച്ചി: ഏഴു വര്‍ഷം വരെ തടവു ലഭിക്കുന്ന കേസുകളിലെ കസ്റ്റഡി, വിചാരണ തടവുകാര്‍ക്ക് ലോക്ഡൗണ്‍ കാലാവധി കഴിയുന്നതുവരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്ഡൗണ്‍ നീണ്ടാല്‍ ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഏപ്രില്‍ 30 വരെയായിരിക്കുമെന്നും ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു.