തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 21 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ടു പേർക്കും കാസർഗോട്ട് ഏഴു പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒരാൾ ആരോഗ്യപ്രവർത്ത കനും ഒരാൾ ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി ഇടപെട്ടയാളുമാണ്.
203 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 181 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ രണ്ടു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസൊലേഷൻ ഐസിയുവിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
21 പേർക്കുകൂടി കോവിഡ്
12:56 AM Mar 30, 2020 | Deepika.com