മകളുടെ വിവാഹം: വനിതാ ലീഗ് നേതാവിനും മകനുമെതിരേ കേസ്
12:56 AM Mar 30, 2020 | Deepika.com
കോഴിക്കോട്: ക്വാറന്റൈൻ ലംഘിച്ച് മകളുടെ വിവാഹം നടത്തിയ മുസ്ലിം ലീഗ് വനിതാനേതാവ് നൂർബിന റഷീദിനും മകനുമെതിരേ ചേവായൂർ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച് അമ്പതോളം ആളുകളെ പങ്കെടുപ്പിച്ച് കല്യാണം നടത്തിയതിനുമാണ് കേസ്.