തിരുവനന്തപുരം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണിത്.
ടേബിള്‍ ഒന്ന് വിഭാഗത്തില്‍പ്പെട്ട സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും ടേബിള്‍ രണ്ട് വിഭാഗത്തില്‍പ്പെട്ട ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ വീതവും ടേബിള്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട ടാക്സി കാര്‍, ഓമ്നി വാന്‍ തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും ടേബിള്‍ നാല് വിഭാഗത്തില്‍പ്പെട്ട ഓട്ടോറിക്ഷാ, ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി അനുവദിക്കും. ഇതിനായി ബോര്‍ഡ് 258 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.പദ്ധതിയില്‍ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. പദ്ധതി അംഗങ്ങളായിരുന്ന പെന്ഷന് പറ്റിയ അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം വരെയുള്ള പെന്ഷന് വേഗത്തില്‍ നല്‍കും.
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം തിരിച്ചടക്കേണ്ടാത്ത വായ്പയായി അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.16,000 ഓളം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു
12:15 AM Mar 30, 2020 | Deepika.com