കൈറ്റ് വിക്ടേഴ്സിൽ എൻജിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു
12:15 AM Mar 30, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയാറാക്കിയിട്ടുള്ള എൻ ട്രൻസ് കോച്ചിംഗ് പരിപാടി ‘പീക്സ് ’ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് സംപ്രേഷണം ചെയ്യും. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളെ പ്രഫഷണൽ പ്രവേശന പരീക്ഷക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പീക്സ്’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്.