തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധികൾ ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭ കൊണ്ടുവന്ന കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്- 2020ൽ ഗവർണർ ഒപ്പുവച്ചു വിജ്ഞാപനമിറങ്ങി.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിയമം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താം.
സാംക്രമിക രോഗം: ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു
01:18 AM Mar 28, 2020 | Deepika.com