ഇടുക്കി: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന പൊതുപ്രവർത്തകനായ എ.പി. ഉസ്മാൻ പ്രസ്താവന ഇറക്കി.
ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞാണ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവിൽ ഞാനുമായി അടുത്തിടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകൾ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുൻകരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി. ഇതിൽ ഓർമയിലില്ലാത്ത പല ആളുകളുമായി ഇടപെട്ടിട്ടുണ്ടാകാം. അതിനാൽ താനുമായി ഇടപെട്ടവരെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
താനുമായി ഇടപഴകിയവർ പരിശോധന നടത്തണമെന്ന്: എ.പി. ഉസ്മാൻ
12:52 AM Mar 28, 2020 | Deepika.com