കണ്ണൂര്‍: താത്കാലിക ഐസൊലേഷൻ കേന്ദ്രത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബന്ധുവിനെ കടത്തിക്കൊ ണ്ടുപോയ കോർപറേഷൻ കൗണ്‍സിലർ അറസ്റ്റില്‍. മുസ്ലിം ലീഗിലെ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍നിന്നെത്തിയ ബന്ധുവിനെ താണ പ്രീമെട്രിക്ക് ഹോസ്റ്റലിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍നിന്നു പോലീസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലായിരുന്ന ബന്ധുവിനെ പിന്നീട് പോലീസ് താണയിലെ താത്കാലിക ഐസൊലേഷന്‍ കേന്ദ്രത്തില്‍ തിരിച്ചെത്തിച്ചു.
നിരീക്ഷണത്തിൽ ഉള്ളയാളെ കൊണ്ടുപോയ കൗണ്‍സിലര്‍ അറസ്റ്റില്‍
12:52 AM Mar 28, 2020 | Deepika.com