തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനുകളിലെ ലഭിക്കുന്ന സേവനം ഡിജിറ്റലായി അഭ്യർഥിക്കാൻ സംവിധാനം. പോലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.
പോലീസ് സേവനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിപ്രകാരം പരാതികൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷകൾ എന്നിവ ഇ-മെയിൽ, വാട്സ്ആപ്പ് , ഫോണ് തുടങ്ങിയവ മുഖേന നൽകാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ രസീത് നൽകി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികൾ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും.
അതാത് പോലീസ് സ്റ്റേഷനുകളിലെ ഇ-മെയിൽ വിലാസം, വാട്സ്ആപ്പ് നന്പർ, ഫോണ് നന്പർ എന്നിവയ്ക്ക് പരമാവധി പ്രചാരണം നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
പോലീസ് സ്റ്റേഷനുകളിലെ സേവനം ലഭ്യമാക്കാൻ ഡിജിറ്റൽ സംവിധാനം
12:19 AM Mar 28, 2020 | Deepika.com