തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2098 പേർക്കെതിരെ കേസെടുത്തു. ഇതോടെ ഇതുവരെ എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ഇടുക്കിയിലാണ്- 245 കേസുകൾ. പത്തനംതിട്ടയിൽ 198 കേസുകളും ആലപ്പുഴയിൽ 197 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നു സംസ്ഥാനത്ത് 2234 പേർ അറസ്റ്റിലായി. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും കുറവ് പേർ (31) വയനാട്ടിലും. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് 1447 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180) ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്.
പോലീസ് ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി - 102, 105, 87
തിരുവനന്തപുരം റൂറൽ - 131, 117, 26
കൊല്ലം സിറ്റി - 188, 194, 170
കൊല്ലം റൂറൽ - 172, 175, 149
പത്തനംതിട്ട - 198, 210, 180
കോട്ടയം - 161, 161, 89
ആലപ്പുഴ - 197, 214, 71
ഇടുക്കി - 245, 186, 61
എറണാകുളം സിറ്റി - 96, 99, 81
എറണാകുളം റൂറൽ - 77, 56, 43
തൃശൂർ സിറ്റി - 51, 102, 53
തൃശൂർ റൂറൽ - 46, 56, 38
പാലക്കാട് - 140, 152, 107
മലപ്പുറം - 56, 74, 58
കോഴിക്കോട് സിറ്റി - 84, 83, 83
കോഴിക്കോട് റൂറൽ - 52, 57, 42
വയനാട് - 40, 31, 12
കണ്ണൂർ - 35, 41, 25
കാസർഗോഡ് - 27, 121,
ലോക്കൗട്ട് ലംഘനം: ഇന്നലെ 2098 കേസ്; 2234 അറസ്റ്റ്
12:41 AM Mar 27, 2020 | Deepika.com