ശുചീകരണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് നിർദേശം
12:25 AM Mar 27, 2020 | Deepika.com
തിരുവനന്തപുരം: ശുചീകരണ പ്രവർത്തനങ്ങളിലും മാലിന്യ നിർമാർജനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാൻ അനുവദിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കും ഇത് ബാധകമാണ്.