കോഴിത്തീറ്റ: കർഷകർ ആശങ്കയിൽ
12:25 AM Mar 27, 2020 | Deepika.com
മുക്കം: കോവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽനിന്നുള്ള കോഴിത്തീറ്റ വരവ് നിലച്ചു. തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയെത്തുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഈറോഡിൽ നിന്ന് വാഹനം കടത്തിവിടാൻ അവിടത്തെ പോലീസ് അനുവദിക്കാത്തതാണ് കോഴിത്തീറ്റക്ഷാമത്തിന് കാരണമായത്.