പരിയാരം: കോവിഡ്-19 രോഗബാധയെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മംനല്കിയ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിക്ക് കൊറോണ രോഗബാധയില്ല.
പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യക്തമായതോടെ ഇവരെ ഇന്നുരാവിലെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. പൂര്‍ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 22 ന് രാത്രിയാണ് ശസ്ത്രക്രിയ നടത്തിയത്.
ആണ്‍കുഞ്ഞിന് ജന്മംനല്കിയ യുവതിക്ക് രോഗബാധയില്ല
12:25 AM Mar 27, 2020 | Deepika.com