തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒൻപതു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളത് 112 പേരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എറണാകുളത്തു മൂന്നുപേർക്കും പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ രണ്ടു പേർക്കു വീതവും ഇടുക്കിയിലും കോഴിക്കോടും ഓരോരുത്തർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ ആറുപേർക്ക് രോഗം ഭേദപ്പെട്ടു.
സംസ്ഥാനത്ത് ഇതുവരെ ആകെ നിരീക്ഷണത്തിലുളളത് 76542 പേരാണ് .ഇതിൽ 76010 പേർ വീടുകളിലും 532 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ആകെ പരിശോധിച്ച 4902 സാന്പിളുകളിൽ 3465 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് -19 ബാധിച്ചവരിൽ 91 പേർ വിദേശത്തു നിന്നെത്തിയ പ്രവാസികളാണ്. എട്ടുപേർ കേരളത്തിലെത്തിയ വിദേശ രാജ്യക്കാർ. 19 പേർ ഇവരുമായി സന്പർക്കത്തിൽ ഉള്ളവരുമാണ്.
ഒൻപതു പേർക്കു കൂടി കോവിഡ്-19
01:07 AM Mar 26, 2020 | Deepika.com