ന്യൂഡൽഹി: മുംബൈയിൽ അറുപത്തഞ്ചുകാരൻ മരിച്ചതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചു മരിച്ചവരുടെ എണ്ണം പത്ത് ആയി.
പശ്ചിമബംഗാൾ സർക്കാർ പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മണിപ്പൂരിലും സിക്കിമിലും സംസ്ഥാന വ്യാപകമായി കർഫ്യു പ്രഖ്യാപിച്ചു. നിലവിലുള്ള ആശുപത്രി, ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
രാജ്യത്തെ പത്രങ്ങളുടെ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി. പത്രങ്ങൾ സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള കണ്ണിയായി പ്രവർത്തിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.
മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ച 12 പേർക്ക് ഭേദപ്പെട്ടതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 492 ആയി ഉയർന്നു. ഇവരിൽ 41 വിദേശികളും ഉൾപ്പെടുന്നു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി 600 ജില്ലകളിൽ പൂർണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് ഒരു മരണംകൂടി
11:43 PM Mar 24, 2020 | Deepika.com