മിന്നൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
02:45 AM Feb 29, 2020 | Deepika.com
ഏറ്റുമാനൂർ: ഏറ്റുമാനൂർ അന്പലത്തിന് സമീപം ബൈക്കും കെഎസ്ആർടിസിയുടെ മിന്നൽ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വയനാട് ഇരുളം സ്വദേശി പൊതിയിൽ ഷിബു മാധവൻ (42)ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45നാണ് സംഭവം. എംസി റോഡിൽ ഏറ്റുമാനൂർ അന്പലത്തിനു പടിഞ്ഞാറെ നടയ്ക്കു സമീപമായിരുന്നു അപകടം.