തൃശൂർ: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ(കെ3എ) 2020-2022 വർഷത്തേക്കുള്ള തൃശൂർ, പാലക്കാട് ജില്ലാ ഭാരവാഹികളായി പി.എം. മുകുന്ദൻ (എഡ്ന്യൂസ് കമ്യൂണിക്കേഷൻസ്)- പ്രസിഡന്റ്, പി. സുനിൽ(സംഗീത അഡ്വർടൈസേഴ്സ്) - വൈസ് പ്രസിഡന്റ്, ജോസൻ തേറാട്ടിൽ (കളർ ഡോട്സ് പ്രിന്റ് ആൻഡ് മീഡിയ സർവീസസ്) - സെക്രട്ടറി, താരു വർഗീസ് (പെൻ-ഇറ്റ് കമ്യൂണിക്കേഷൻ വില്ലേജ്) - ജോയിന്റ് സെക്രട്ടറി, കെ.ആർ.ഉണ്ണികൃഷ്ണൻ (അലൈഡ് കമ്യൂണിക്കേഷൻ ഗ്രൂപ്പ്) - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ജോസ് വള്ളൂർ (യെസ്ഗോ അഡ്വർടൈസിംഗ് മീഡിയ), ദേവൻ നായർ (സോണറ്റ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരെയും ഐ.പി.പി.യായി ജയിംസ് വളപ്പിലയെയും (വളപ്പില കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), സോണ്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റെജി ഐ.ചുങ്കത്ത് (അഡ്രസ് അഡ്വർടൈസിംഗ് ഏജൻസി), കെ.ആർ. മധു (ജെപി ന്യൂസ് ആൻഡ് അഡ്വർടൈസിംഗ് സർവീസ്), എച്ച്. കൈലാസ് (മീഡിയ സ്പേസ് അഡ്വർടൈസിംഗ്), എ. ഷിജി (രഹാൻ സിസിടിവി സിസ്റ്റംസ് ഒറ്റപ്പാലം) എന്നിവരെയും തെരഞ്ഞെടുത്തു.
എച്ച്. രാംപ്രസാദ് വരണാധികാരിയായിരുന്നു. സമ്മേളനത്തിൽ തോമസ് പാവറട്ടി (ടോംയാസ് അഡ്വർടൈസിംഗ് സർവീസ്), ബിജു ബാലകൃഷ്ണൻ (എക്സസ് കമ്യൂണിക്കേഷൻസ്), പി.എ. കബീർ (എക്സ്പ്രഷൻസ്), ജെയിസ് തോമസ് (സ്പെക്ട്ര അസോസിയേറ്റഡ്), അരുണ്‍ കെ. അരവിന്ദ് (സ്റ്റെപ് ക്രിയേഷൻസ്), കെ.വി. മുഹമ്മദ് അഷറഫ് (അമ്ന ക്രിയേഷൻസ്), ഷീബ സുനിൽ (ജാബ്സ് കണ്‍സൾട്ടൻസി), ജെറിൻ (ജെലിറ്റ പബ്ലിസിറ്റി), പത്മകുമാർ (സോണറ്റ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), ദിലീപ് (അഡ്രസ് അഡ്വർടൈസിംഗ് ഏജൻസി), കൃഷ്ണപ്രസാദ് (പ്രസാദ് മാർക്കറ്റിംഗ് പാലക്കാട്), വി സച്ചിദാനന്ദൻ (പ്ലാറ്റിനം അഡ്വർടൈസിംഗ് പാലക്കാട്) തുടങ്ങിയവർ പ്രസംഗിച്ചു.
കെ3എ തൃശൂർ - പാലക്കാട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
12:49 AM Feb 29, 2020 | Deepika.com