കൊച്ചി: ഓള് ഇന്ത്യ ഫൗണ്ടേഷന് ഓഫ് ഡഫ് വുമണ്‍ കേരള ഘടകമായ കൈരളി ഫൗണ്ടേഷന് ഓഫ് ഡഫ് വുമണുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി 31-ാമത് വിവാഹ സംഗമം സംഘടിപ്പിക്കുന്നു.
പ്രണയ് മിലന് സമ്മേളന് എന്ന പേരില്‍ നടക്കുന്ന പരിപാടി നാളെ രാവിലെ ഒമ്പതു മുതല്‍ കലൂര്‍ ആസാദ് റോഡിലുള്ള കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ റിന്യൂവല്‍ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബധിരരായ വിവാഹാര്‍ഥികള്‍ പങ്കെടുക്കും.
രക്ഷിതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്ന കേള്‍വിശക്തിയില്ലാത്ത യുവതി, യുവാക്കള്‍ക്ക് ആശയവിനിമയത്തിലൂടെയും മറ്റും ജീവിത പങ്കാളികളെ കണ്ടെത്താന്‍ അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിലാദ്യമായാണ് ഫൗണ്ടേഷന് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഓള് ഇന്ത്യാ ഫൗണ്ടേഷന് ഓഫ് ഡഫ് വുമണ്‍ ജനറല്‍ സെക്രട്ടറി ഉമാ കപൂര്‍ പറഞ്ഞു.
പ്രണയ് മിലന് സമ്മേളന് നാളെ
12:49 AM Feb 29, 2020 | Deepika.com