കർഷകർക്കു പ്രയോജനകരമായ ഗവേഷണം വേണം: ഗവർണർ
11:52 PM Feb 28, 2020 | Deepika.com
തൃശൂർ: നാലു വിദേശ സർവകലാശാലകളുമായി അക്കഡേമിക് സഹകരണ കരാറുണ്ടാക്കിയ കേരള കാർഷിക സർവകലാശാല കർഷകർക്കു ഗണകരമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാർഷിക സർവകലാശാലാ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കർഷകർക്കു കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയണം: ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു.