കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ മോണ്ടാന എസ്റ്റേറ്റ് ടൗൺഷിപ്പിന്റെ ഭാഗമായി പണി പൂർത്തിയാക്കിയ മാതൃക വില്ലമെന്റിന്റെ ഉദ്ഘാടം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന്റെ സാന്നിധ്യത്തിൽ സുബൈദ അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ മലബാർ ഡെവലപേഴ്സും സ്തപതി ആർക്കിടെക്ട്സും ചേർന്നാണ് മാതൃക വില്ലമെന്റ് യാഥാർഥ്യമാക്കിയത്.
സമുദ്രനിരപ്പിൽനിന്ന് 800 അടി ഉയരത്തിൽ മനോഹരമായ കുന്നിൻമുകളിലാണ് കോഴിക്കോട് നഗരത്തിനടുത്ത് കുറ്റിക്കാട്ടൂരിൽ മൊണ്ടാന എസ്റ്റേറ്റ് ടൗൺഷിപ്പ് ഒരുങ്ങുന്നത്.
1585 ചതുരശ്ര അടി മുതൽ 3777 ചതുരശ്ര അടി വരെയുള്ള വില്ലകളാണ് ഇവിടെ നിർമിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു ബെഡ്റൂം മുതൽ നാലു ബെഡ്റൂം വരെയുള്ള വില്ലകൾ നവീനവും ആഡംബരപൂർണവുമായ സൗകര്യങ്ങളുള്ളതാണ്. താല്പര്യമുള്ളവർക്ക് മാതൃക വില്ലമെന്റ് സന്ദർശിക്കാനുള്ള അവസരം മലബാർ ഗ്രൂപ്പ് നല്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 960 500 0916.
മലബാർ ഗ്രൂപ്പ്: മാതൃക വില്ലമെന്റ് ഉദ്ഘാടനം ചെയ്തു
01:02 AM Feb 28, 2020 | Deepika.com