കോട്ടയം: കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗം പ്രസിദ്ധീകരിക്കുന്ന "ശബ്ദമില്ലാത്തവരുടെ ശബ്ദം' മാസിക പി.ജെ. ജോസഫ് എംഎൽഎ എംജി വൈസ് ചാൻസലർ ഡോ. സാബു തോമസിനു കോപ്പി നൽകി പ്രകാശനം ചെയ്തു.
കാർഷിക മേഖലയിലെ വികസനവും പരിസ്ഥിതി സംരക്ഷണവും ഉള്ളടക്കമാക്കിയ മാസിക നാടിന്റെ വികസനത്തിനു ദിശാബോധം പകരുമെന്നു കോപ്പി ഏറ്റുവാങ്ങിയ ഡോ. സാബു തോമസ് അഭിപ്രായപ്പെട്ടു. വിവിധ പാർട്ടികളിലെ പ്രമുഖരും കാർഷിക, വിദ്യാഭ്യാസ മേഖലയിലെ പ്രഗല്ഭരുമാണ് പ്രഥമ കോപ്പിയിൽ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.
"ശബ്ദമില്ലാത്തവരുടെ ശബ്ദം' പ്രകാശനം ചെയ്തു
01:02 AM Feb 28, 2020 | Deepika.com